കുറുപ്പന്തറ ജംഗ്ഷന് വികസനം: നടപടികൾ വേഗത്തിലാക്കുമെന്ന് എംഎൽഎ
1542457
Sunday, April 13, 2025 7:13 AM IST
കുറുപ്പന്തറ: കുറുപ്പന്തറ ജംഗ്ഷന് വികസനവും ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും റവന്യുവകുപ്പും സംയുക്ത പരിശോധന നടത്തിയ ശേഷം ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് പ്രവേശിക്കും.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട വിവിധ സ്ഥലങ്ങള്‍ ചേര്‍ത്ത് ഏറ്റുമാനൂര്‍ - എറണാകുളം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന് ആദ്യഘട്ടത്തില്‍ റവന്യുവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വിട്ടുപോയ സര്‍വേ നമ്പരുകള്‍കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ഭേദഗതി ഉത്തരവ് റവന്യു (ബി) വകുപ്പ് പുറപ്പെടുവിച്ചതായി എംഎല്‍എ അറിയിച്ചു.