വിശുദ്ധവാരത്തിനു തുടക്കം : ഇന്ന് ഓശാനത്തിരുനാള്‍
1542464
Sunday, April 13, 2025 7:23 AM IST
ചങ്ങനാശേരി: ഈശോയുടെ ജറൂസലേം രാജകീയ പ്രവേശനത്തിന്റെ സ്മരണപുതുക്കി ഇന്ന് ഓശാനത്തിരുനാള്‍ ആചരിക്കുന്നതോടെ ക്രൈസ്തവര്‍ വിശുദ്ധവാരത്തിലേക്കു പ്രവേശിക്കും. കഴുതപ്പുറത്ത് എഴുന്നള്ളിയ ദാവീദിന്റെ പുത്രനായ ഈശോയ്ക്ക് ജറൂസലേം ജനത ഓശാന പാടിയതിന്റെ അനുസ്മരണമായി ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം, വിശുദ്ധകുര്‍ബാന, ഓശാനസന്ദേശം തുടങ്ങിയ ഭക്തിനിര്‍ഭരമായ ശുശ്രൂഷകള്‍ നടക്കും.
മെത്രാപ്പോലീത്തന്‍ പള്ളിയില്‍
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ ഓശാന ശുശ്രൂഷകള്‍ രാവിലെ 6.15ന് പാരീഷ് ഹാളില്‍ ആരംഭിക്കും. കുരുത്തോലകള്‍ കൈകളിലേന്തി വിശ്വാസികള്‍ പള്ളിയിലേക്കു പ്രദക്ഷിണമായി എത്തും. തുടര്‍ന്ന് വിശുദ്ധകുര്‍ബാന. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. 9.15, 11, വൈകുന്നേരം അഞ്ച് എന്നീ സമയങ്ങളിലും വിശുദ്ധകുര്‍ബാന.
പാറേല്‍ പള്ളിയില്‍
ചങ്ങനാശേരി പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍ രാവിലെ 6.30ന് സപ്ര, കുരുത്തോല വെഞ്ചരിപ്പ്, വിശുദ്ധകുര്‍ബാന. 10നും വൈകുന്നേരം 4.30നും വിശുദ്ധകുര്‍ബാന. വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, ഫാ. ടെജി പുതുവീട്ടിക്കളം, ഫാ. ജിജോ മാറാട്ടുകളം എന്നിവര്‍ കാര്‍മികരായിരിക്കും.
കുറുമ്പനാടം ഫൊറോന പള്ളിയില്‍
കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ ഓശാന തിരുക്കര്‍മങ്ങള്‍ 6.30ന് സെന്റ് പീറ്റേഴ്സ് സ്കൂളില്‍ ആരംഭിക്കും. തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, വിശുദ്ധകുര്‍ബാന. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍, വികാരി റവ.ഡോ. ജോബി കറുകപ്പറമ്പില്‍ എന്നിവര്‍ കാര്‍മികരായിരിക്കും.
മാടപ്പള്ളി പള്ളിയില്‍
മാടപ്പള്ളി ചെറുപുഷ്പം പള്ളിയില്‍ രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധകുര്‍ബാന-വികാരി ഫാ. മാത്യു ചെത്തിപ്പുഴ കാര്‍മികത്വം വഹിക്കും.
ചെത്തിപ്പുഴ പള്ളിയില്‍
ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ രാവിലെ 5.45ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധകുര്‍ബാന വികാരി ഫാ. തോമസ് കല്ലുകളം, ഫാ. ജിന്നു താഴത്ത്, ഫാ. ജറിന് ഇല്ലിക്കല്‍ എന്നിവര്‍ കാര്‍മികരായിരിക്കും.
കൊടിനാട്ടുംകുന്ന് പള്ളിയില്‍
കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ഓശാന തിരുക്കര്‍മങ്ങളുടെ ഭാഗമായുള്ള ഓലവെഞ്ചരിപ്പ് രാവിലെ 6.15ന് മേഴ്സി ഹോമില്‍ ആരംഭിക്കും. തുടര്‍ന്ന് പള്ളിയിലേക്കു പ്രദക്ഷിണം, വിശുദ്ധകുര്‍ബാന. വികാരി ഫാ. ജോസ് നിലവന്തറ കാര്‍മികനായിരിക്കും.
വെരൂര്‍ പള്ളിയില്‍
വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ ഓശാന തിരുക്കര്‍മങ്ങള്‍ രാവിലെ 6.15ന് ആരംഭിക്കും. കുരുത്തോല വെഞ്ചരിപ്പിനും വിശുദ്ധകുര്‍ബാനയ്ക്കും വികാരി ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ കാര്‍മികനാകും.
തുരുത്തി ഫൊറോന പള്ളിയില്‍
തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ ഓശാന തിരുക്കര്‍മങ്ങള്‍ രാവിലെ ആറിന് ആരംഭിക്കും. കുരുത്തോല വെഞ്ചരിപ്പിനും വിശുദ്ധകുര്‍ബാനയ്ക്കും വികാരി ഫാ. ജോസ് വരിക്കപ്പള്ളി കാര്‍മികനായിരിക്കും.
തൃക്കൊടിത്താനം ഫൊറോന പള്ളിയിൽ
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍ രാവിലെ ആറിന് ഓശാന തിരുക്കര്മങ്ങളാരംഭിക്കും. കുരുത്തോല വെഞ്ചരിപ്പിനും വിശുദ്ധ കുര്‍ബാനയ്ക്കും വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി കാര്‍മികനായിരിക്കും.
നെടുംകുന്നം ഫൊറോന പള്ളിയിൽ
നെടുംകുന്നം സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിലെ ഓശാന തിരുക്കര്‍മങ്ങള്‍ രാവിലെ ആറിന് ആരംഭിക്കും. ഓലവെഞ്ചരിപ്പിനും വിശുദ്ധകുര്‍ബാനയ്ക്കും വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില് കാര്‍മികത്വം വഹിക്കും.