കെപിഎസ്ടിഎ രാപകല്‍സമരം
1542469
Sunday, April 13, 2025 7:23 AM IST
കോട്ടയം: ഭിന്നശേഷി ഒഴിവുകളുടെ പേരില്‍ അധ്യാപക നിയമനങ്ങള്‍ തടഞ്ഞുവയ്ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെപിഎസ്ടിഎ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപകല്‍സമരം നടത്തി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്. രാജേഷ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ജില്ലാ സെക്രട്ടറി മനോജ് വി. പോള്‍, ട്രഷറര്‍ ടോമി ജേക്കബ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ജേക്കബ് ചെറിയാന്, പി. പ്രദീപ്,
നേതാക്കളായ ബിനു സോമന്, കെ.ടി. അനില്‍കുമാര്‍, സെറ്റോ ജില്ലാ ചെയര്മാന് രഞ്ചു കെ. മാത്യു, പി.ആര്. ശ്രീകുമാര്‍, ജോമോന് മാത്യു, അന്നമ്മ ജോസഫ്, എന്‍.വൈ. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.