നാല്പതാം വെള്ളിദിനം ലാസറിന്റെ മരണവും പൗലോസ് ശ്ലീഹായുടെ മുള്ളുകളും ഓര്‍മപ്പെടുത്തുന്നു: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1542448
Sunday, April 13, 2025 7:03 AM IST
മുട്ടുചിറ: നാല്പതാം വെള്ളിദിനം ലാസറിന്റെ മരണവും പൗലോസ് ശ്ലീഹായുടെ മുള്ളുകളും ഓര്മപ്പെടുത്തുന്നെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മുട്ടുചിറ റൂഹാദ്കുദിശ ഫൊറോനാ പള്ളിയുടെ ആധുനിക സംവിധാനത്തോടുകൂടി നവീകരിച്ച എസി കണ്വന്ഷന് ഹാളിന്റെ വെഞ്ചരിപ്പ് നിര്‍വഹിച്ചും നാല്പതാം വെള്ളിയാചരണത്തോടുനുബന്ധിച്ചുള്ള സന്ദേശവും നല്‍കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.
വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, കണ്‍വീനര്‍ ജോസഫ് മാത്യു കണിവേലില്‍, സഹവികാരിമാരായ ഫാ.മാത്യു വാഴചാരിക്കല്‍, ഫാ.ആന്റണി ഞരളക്കാട്ട്, കൈക്കാരന്മാരായ എ.എം. മാത്യു അരീക്കത്തുണ്ടത്തില്‍, ജോസ് സിറിയക് ഏറ്റുമാനൂക്കാരന്‍, സി.എ. സണ്ണി പുളിനില്ക്കുന്നോരം, പ്രതിനിധിയോഗം സെക്രട്ടറി ജോയി കക്കാട്ടില്‍, മാത്യു ഫിലിപ്പ് കണിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
എൻജിനിയര്‍മാരും ആര്‍ക്കിടെക്റ്റുകളുമായ മോന്‍സ് മാത്യു, രജത് ജോണി, ജോണിക്കുട്ടി മാത്യു, ജോബിന് സിറിയക്, അഭിഷേക് പ്രകാശ് എന്നിവരെ ബിഷപ്പ് മെമന്റോ നല്കി ആദരിച്ചു. ആയിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യങ്ങളാണ് ഹാളിനുള്ളത്.