ഉദ്യോഗസ്ഥസംഗമം നടത്തി
1542531
Sunday, April 13, 2025 11:17 PM IST
വെളിച്ചിയാനി: സെന്റ് തോമസ് ഫൊറോന പള്ളിയുടെ ശതാബ്ദിയുടെ ഭാഗമായി നടന്ന ഉദ്യോഗസ്ഥസംഗമം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ഡോ. സുനിൽകുമാർ "ആരോഗ്യമുള്ള ശരീരം, സന്തോഷമുള്ള മനസ്' എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. സജി കുരീക്കാട്ട്, പ്രഫ. സാജു കൊച്ചുവീട്ടിൽ, വർഗീസ് കൊച്ചുകുന്നേൽ, ഫിലിപ്പ് പടന്നമാക്കൽ എന്നിവർ പ്രസംഗിച്ചു.