സർക്കാർ നയം ജനവഞ്ചന: കെവൈഎംഎ
1542221
Sunday, April 13, 2025 4:52 AM IST
കാഞ്ഞിരപ്പള്ളി: കേരളത്തിൽ ഭീതിജനകമായ രീതിയിൽ പടർന്നുപന്തലിച്ചിരിക്കുന്ന ലഹരി മാഫിയയ്ക്കെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹം പ്രതിരോധം തീർക്കുവാൻ ശ്രമിക്കുമ്പോൾ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന നയവുമായി സർക്കാർ വരുന്നത് തികഞ്ഞ ജനവഞ്ചനയാണെന്ന് കാഞ്ഞിരപ്പള്ളി യംഗ് മെൻസ് അസോസിയേഷൻ വർക്കിംഗ് കമ്മിറ്റി യോഗം ആരോപിച്ചു. വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മാരക ലഹരികളിലേക്കുള്ള ചവിട്ടുപടി മദ്യം തന്നെയാണെന്ന സത്യം തിരിച്ചറിഞ്ഞ് തെറ്റായ മദ്യനയം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ജയിംസ് പള്ളിവാതുക്കൽ അധ്യക്ഷത വഹിച്ചു. അഭിലാഷ് ചന്ദ്രൻ, സെബാൻ കടപ്ലാക്കൽ, മാത്തച്ചൻ വെള്ളാത്തോട്ടം, വി.എം. താജുദീൻ, ബിമൽ ആന്റണി, കെ.ഐ. ഷെമീർ ഖാൻ, ബിജു മുണ്ടുവേലിക്കുന്നേൽ, കൊച്ചുമോൻ ഒട്ടയ്ക്കൻ, സിബി വെങ്ങാലൂർ, മാർട്ടിൻ മാത്യു എന്നിവർ പ്രസംഗിച്ചു.