ഡോ. കുര്യാസ് കുമ്പളക്കുഴിക്ക് സ്വീകരണം നല്കി
1542225
Sunday, April 13, 2025 4:52 AM IST
കോട്ടയം: ചരിത്രകാരനും സാഹിത്യനിരൂപകനും സാംസ്കാരിക പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ 75-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സാഹിതീസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്കി. അനുമോദന യോഗത്തില്‍ തേക്കിന്‍കാട് ജോസഫ് അധ്യക്ഷത വഹിച്ചു.
തോമസ് ചാഴികാടന്, ഡോ. ജോമി മാടപ്പാട്ട്, ഡോ. പോള്‍ മണലില്‍, ജോയി നാലുന്നാക്കല്‍, ഉണ്ണികൃഷ്ണന് കിടങ്ങൂര്‍, പി. രാധാകൃഷ്ണക്കുറുപ്പ് , ഡോ. ജോസ് കെ. മാനുവല്‍, ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, സിറിയക് ചാഴികാടന് എന്നിവര്‍ പ്രസംഗിച്ചു. സംസ്കാരവേദി ജില്ലാ കമ്മിറ്റിയും ആശംസകള്‍ നേര്‍ന്നു.
40-ല്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ. കുര്യാസ് കുമ്പളകുഴി സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍, സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സംസ്ഥാന മുന്നാക്ക വിഭാഗ കമ്മീഷന് അംഗം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മലയാള വിഭാഗം അധ്യാപകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി മലയാള ഗവേഷണ വിഭാഗം വിദ്യാര്‍ഥികളും ഡോ. കുര്യാസിന് ആശംസകള്‍ നേര്‍ന്നു.