സൗജന്യ മെഡിക്കൽ ക്യാമ്പ്
1542219
Sunday, April 13, 2025 4:52 AM IST
പൊൻകുന്നം: നവോദയ ചാരിറ്റബിൾ സൊസൈറ്റി ചിറക്കടവിന്റെ നേതൃത്വത്തിൽ പൊൻകുന്നം അരവിന്ദ ആശുപത്രി ഐആർഐഎസ് അക്കാദമി കോട്ടയം, സ്കൂൾ നാഷണൽ സർവീസ് സ്കീം ഇവരുടെ സഹകരണത്തോടെ പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ബി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. മജ്നു, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ഐ.എസ്. രാമചന്ദ്രൻ, ശ്രീലത സന്തോഷ്, പ്രിൻസിപ്പൽ എം.എച്ച്. നിയാസ്, പി. ജീരാജ്, സലാവുദ്ദീൻ, ആൽവിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.