എലിക്കുളം എംജിഎം യുപി സ്കൂളിൽ പ ൂർവ വിദ്യാർഥീസംഗമം
1542218
Sunday, April 13, 2025 4:52 AM IST
എലിക്കുളം: എംജിഎം യുപി സ്കൂളിൽ പൂർവ വിദ്യാർഥീസംഗമം നടത്തി. 1949ൽ സ്ഥാപിച്ച സ്കൂളിലെ ആദ്യ ബാച്ചിലെ അഞ്ചു പേരുൾപ്പെടെ പുതിയ തലമുറയിലെ വിദ്യാർഥികൾ വരെയുള്ളവർ പങ്കെടുത്തു. പൂർവ അധ്യാപകരും പങ്കെടുത്തു.
ആദ്യ ബാച്ചിലെ വിദ്യാർഥി കളെയും സ്കൂളിന്റെ വികസനത്തിന് ഓരോ കാലത്തും നേതൃത്വം വഹിച്ച മാനേജർമാരെയും പൂർവ അധ്യാപകരെയും ആദരിച്ചു. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പൂർവ വിദ്യാർഥികൾക്കും അനുമോദനമേകി.
പൊതുസമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ടി.എസ്. രഘു അധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ദീപ ശ്രീജേഷ്, എസ്. ഷാജി, സെൽവി വിത്സൺ, മാത്യൂസ് പെരുമനങ്ങാട്ട്, ഇ.ആർ. സുശീലൻ പണിക്കർ, സി. മനോജ്, ബി. ശ്രീകുമാർ, കെ.എ. അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.