ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു
1542217
Sunday, April 13, 2025 4:52 AM IST
കങ്ങഴ: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കറുകച്ചാൽ-മണിമല റോഡിൽ ഇലയ്ക്കാട് നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു.
കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാ ബീഗം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല ഹരി, പഞ്ചായത്തംഗങ്ങളായ വൽസല കുമാരി, കുഞ്ഞമ്മ, ജോയിസ് എം. ജോൺസൺ, ജയലാൽ നടുവത്ര, സി.കെ. ജോസഫ്, ജെസ്റ്റിൻ റെജി, മോഹനകുമാരൻ നായർ, സലീം അരീക്കൽ, രാജു മാത്യു, കെ.ആർ. വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.