സഭയുടെ കൂട്ടായ്മയിൽ മുന്നേറണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
1542216
Sunday, April 13, 2025 4:52 AM IST
കുറവിലങ്ങാട്: സഭയുടെ കൂട്ടായ്മയിൽ മുന്നേറാൻ കഴിയണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു കർദിനാൾ.
സഭയിൽ ഐക്യവും സമാധാനവും നിലനിൽക്കാൻ പ്രത്യേകം പ്രാർഥിക്കണം. കർത്താവിനൊപ്പം സഹനങ്ങൾ ഏറ്റെടുക്കണം. കുരിശിൽ നിലയുറപ്പിച്ച് ഉത്ഥാനത്തെ ലക്ഷ്യമാക്കി നീങ്ങണമെന്നും മാർ ആലഞ്ചേരി പറഞ്ഞു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി സഹകാർമികനായി.