വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
1542215
Sunday, April 13, 2025 4:52 AM IST
ചേര്‍പ്പുങ്കല്‍: മാര്‍ സ്ലീവാ ഫൊറോന പള്ളിയിലെ വിശുദ്ധ വാരാചരണം ഇന്ന് ആരംഭിക്കും. രാവിലെ 6.30ന് മാര്‍ സ്ലീവാ പാരിഷ് ഹാളില്‍ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഫൊറോന വികാരി ഫാ. മാത്യു തെക്കേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന. 9.30നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന.
നാളെമുതല്‍ ബുധനാഴ്ച വരെ വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് വാര്‍ഷിക ധ്യാനം. പെസഹാ വ്യാഴാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. ഒന്നു വരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളി ആചരണം രാവിലെ 6.30ന് ആരംഭിക്കും. പള്ളി ചുറ്റി കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, പുത്തന്‍ വെള്ളം, പുത്തന്‍ തീ വെഞ്ചരിപ്പ്. ഉയിര്‍പ്പ് തിരുനാള്‍ തിരുക്കര്‍മങ്ങള്‍ പുലര്‍ച്ചെ മൂന്നിന് ആരംഭിക്കും. രാവിലെ 5.30നും 6.45നും എട്ടിനും വിശുദ്ധ കുര്‍ബാന.
വെള്ളികുളം: വെള്ളികുളം പള്ളിയിൽ വിശുദ്ധവാരാചരണം ഇന്ന് ആരംഭിക്കും. രാവിലെ 6.30ന് ഓശാന തിരുക്കർമങ്ങൾ, കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന. പത്തിനു വിശുദ്ധ കുർബാന. നാളെമുതൽ 16 വരെ അമനകര വചനാഗ്നി ടീം നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം. ബ്രദർ ബെന്നി മുണ്ടയ്ക്കൽ, സിസ്റ്റർ ശാലിനി വാഴേപ്പറമ്പിൽ എസ്എംസി തുടങ്ങിയവർ നേതൃത്വം നൽകും. പെഹസാ വ്യാഴാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ. 8.30 മുതൽ 9.30 വരെ പൊതു ആരാധന.
ദുഃഖവെള്ളിയാഴ്ച രാവിലെ 6.45ന് പീഡാനുഭവ തിരുക്കർമങ്ങൾ. ഒന്‍പതിന് കുരിശിന്റെ വഴി സെന്റ് തോമസ് മൗണ്ടിലേക്ക്, തുടർന്ന് നേർച്ചക്കഞ്ഞി വിതരണം. ദുഃഖശനിയാഴ്ച രാവിലെ 6.30 വിശുദ്ധ കുർബാന, മാമ്മോദീസ വ്രതനവീകരണം, പുത്തൻ വെള്ളം, പുത്തൻ തീ വെഞ്ചരിപ്പ്. ഉയിർപ്പു ഞായറാഴ്ച പുലർച്ചെ മൂന്നിനു ഉയിർപ്പ് തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന. ഏഴിനു വിശുദ്ധ കുർബാന.
വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
പൊടിമറ്റം: സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധവാര കര്‍മങ്ങള്‍ക്ക് ഇന്ന് രാവിലെ 6.30ന് ഓശാന ഞായര്‍ തിരുക്കര്‍മങ്ങളോടെ തുടക്കമാകും. വൈകുന്നേരം 5.30ന് ഫാ. ജോര്‍ജ് കാട്ടൂര്‍ എംസിബിഎസ് നയിക്കുന്ന വാര്‍ഷിക ധ്യാനം ആരംഭിച്ച് 16ന് സമാപിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ പൊതു ആരാധന. വൈകുന്നേരം നാലിന് പെസഹാ തിരുക്കര്‍മങ്ങൾ ആരംഭിക്കും.
ദുഃഖവെള്ളിയാഴ്ച രാവിലെ ഒന്‍പതിന് പൊടിമറ്റം-ആനക്കല്ല് റോഡിനു സമീപമുള്ള പുതിയ കുരിശടിയില്‍നിന്ന് കുരിശിന്റെ വഴി ആരംഭിക്കുന്നതും 10.30ന് സെന്റ് മേരീസ് പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ തുടരുന്നതുമാണ്.
ദുഃഖശനി രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, ഒന്‍പതിന് ഇടവകയിലെ പ്രായമായവര്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാനയും സ്നേഹവിരുന്നും. 20ന് ഉയിര്‍പ്പ് തിരുനാള്‍ കര്‍മങ്ങള്‍ പുലർച്ചെ 2.45ന് ആരംഭിക്കും. 6.30ന് വിശുദ്ധകുര്‍ബാന. വിശുദ്ധവാര കര്‍മങ്ങള്‍ക്ക് വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം, അസി. വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം എന്നിവര്‍ നേതൃത്വം നല്‍കും.