ലഹരിക്കെതിരേ വാർഷിക കർമപദ്ധതിയുമായി നാട്
1542214
Sunday, April 13, 2025 4:52 AM IST
കുറവിലങ്ങാട്: ലഹരിക്കെതിരേ പടപൊരുതാനുറച്ച് നാട്. ഒരു വർഷം നീണ്ടുനിൽക്കുന്ന കർമപരിപാടികളാണ് ലക്ഷ്യമിടുന്നത്. ഗാന്ധിജി വിചാരവേദിയും സ്വരുമ പാലിയേറ്റീവ് കെയറും ചേർന്നാണ് നാട്ടിൽ വിവിധ പരിപാടികൾ നടപ്പിലാക്കുന്നത്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. ഗാന്ധിജി വിചാരവേദി പ്രസിഡന്റ് ഡോ. ജോസ് മാത്യു അധ്യക്ഷത വഹിച്ചു.
മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, സ്വരുമ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഷിബി തോമസ് വെള്ളായിപ്പറമ്പിൽ, ഗാന്ധിജി വിചാരവേദി സെക്രട്ടറി ഡോ. എൻ. അശോക്, ബെന്നി കോച്ചേരി എന്നിവർ പ്രസംഗിച്ചു.