ബസുകള്‍ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു
1542210
Sunday, April 13, 2025 4:52 AM IST
പാലാ: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് രണ്ടു യാത്രക്കാര്‍ക്ക് പരിക്കേറ്റു. പാലാ കിഴതടിയൂര്‍ ജംഗ്ഷനില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ഓടെയാണ് അപകടമുണ്ടായത്.
തൊടുപുഴയില്‍നിന്നു പാലായിലേക്കു വന്ന കെഎസ്ആര്‍ടിസി ബസും എതിരേ വന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇരു ബസുകളിലെയും ഓരോ യാത്രികന് അപകടത്തില്‍ സാരമായി പരിക്കേറ്റു. ഒരാളുടെ കാലിന് ഒടിവുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
കെഎസ്ആര്‍സി സി ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. സ്വകാര്യ ബസ് ഡ്രൈവര്‍ വെട്ടിച്ചതോടെ കെഎസ്ആര്‍ടിസി ബസ് സ്വകാര്യബസിന്റെ ബോഡിയില്‍ തട്ടി മുന്നോട്ടുപോയി. ഇരു ബസുകളും പെട്ടെന്ന് നിര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. അപകടത്തെത്തുടർന്നു പാലാ ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു.