ലഹരിവിരുദ്ധ നൈറ്റ് വാക്കത്തൺ
1542137
Saturday, April 12, 2025 7:30 AM IST
ഞാലിയാകുഴി: ഇരവുചിറ സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശവുമായി നൈറ്റ് വാക്കത്തൺ നടത്തി. എസ്ബിഐക്കു മുന്നിൽനിന്നു തുടങ്ങി സെൻട്രൽ ജംക്ഷനിൽ സമാപിച്ചു. വാകത്താനം എസ്എച്ച്ഒ പി.ബി. അനീഷ് ഫ്ലാഗ് ഓഫ് ചെയ്തു.
ഇരവുചിറ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജയിംസ് അത്തിക്കളം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൈക്കാരന്മാരായ ജോബി മൂലയിൽ, ടോണി കൂടത്തിങ്കൽ, ജൂബിലി കമ്മിറ്റി കൺവീനർ ജെനു ചക്കുങ്കൽ, പിതൃവേദി സെക്രട്ടറി ജോബി പുന്നമ്മൂട്ടിൽ, അനിൽ നെല്ലിക്കൽ എന്നിവർ നേതൃത്വം നൽകി.