വിശുദ്ധ വാരാചരണം
1542135
Saturday, April 12, 2025 7:30 AM IST
പാറേല്‍ പള്ളിയില്‍
ചങ്ങനാശേരി: പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍ പീഡാനുഭവവാര തിരുക്കര്‍മങ്ങള്‍ നാളെ ഓശാന തിരുനാള്‍ ആചരണത്തോടെ ആരംഭിക്കും. നാളെ രാവിലെ 6.30ന് സപ്ര, ഓലവെഞ്ചരിപ്പ്, വിശുദ്ധകുര്‍ബാന. 10നും വൈകുന്നേരം 4.30നും വിശുദ്ധകുര്‍ബാന, 14, 15,16, തീയതികളില്‍ രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ മുതല്‍ രാത്രി എട്ടുവരെയും കുമ്പസാരം.
പെസഹാവ്യാഴം വൈകുന്നേരം നാലിന് കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധകുര്‍ബാന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. 6.15 മുതല്‍ ഏഴുവരെ ആരാധന. ദുഃഖവെള്ളി രാവിലെ 5.30 മുതല്‍ 12.30 വരെ ആരാധന. രണ്ടിന് സ്ലീവാപ്പാത, 3.30ന് പീഡാനുഭവ കര്‍മങ്ങള്‍ വികാരിജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് നഗരികാണിക്കല്‍, നോമ്പുകഞ്ഞി, ദുഃഖശനി വൈകുന്നേരം നാലിന് വിശുദ്ധകുര്‍ബാന, പുത്തന്‍തീ, വെള്ളം വെഞ്ചരിപ്പ്, 20ന് പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പുതിരുനാള്‍ കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന, രാവിലെ ആറിനും എട്ടിനും വിശുദ്ധ കുര്‍ബാന.
പൊടിപ്പാറ പള്ളിയിൽ
പൊടിപ്പാറ: പൊടിപ്പാറ തിരുക്കുടുംബം പള്ളിയിലെ ഓശാനത്തിരുക്കര്മങ്ങള് മഠം ചാപ്പലില്‍ നാളെ രാവിലെ 5.45ന് ആരംഭിക്കും. കുരുത്തോല വെഞ്ചരിപ്പ്, പള്ളിയിലേക്ക് പ്രദക്ഷിണം, വിശുദ്ധകുര്‍ബാന. വികാരി ഫാ.സോണി മുണ്ടുനടയ്ക്കല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തമുക്ക് നേര്‍ച്ച. 9.30ന് വിശുദ്ധകുര്‍ബാന. 14ന് രാവിലെ 5.45നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി.
തുടര്‍ന്ന് മഹാജൂബിലി മിഷന് അനുഭവ ധ്യാനം സിസ്റ്റര്‍ ജോസിയ എസ്ഡി നയിക്കും. പെസഹാ വ്യാഴം വൈകുന്നേരം 4.30ന് പെസഹാ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന, കാലുകഴുകല്‍ ശുശ്രൂഷ, ആരാധന, പീഡാനുഭവ വെള്ളി രാവിലെ ഒമ്പതിന് സ്ലീവാപ്പാത. 11 മുതല്‍ 12 വരെ പൊതുആരാധന, പീഡാനുഭവ കര്‍മങ്ങള്‍, നേര്‍ച്ചക്കഞ്ഞി.
വലിയ ശനിയാഴ്ച രാവിലെ ആറിന് പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പ്, മാമ്മോദീസവ്രത നവീകരണം. വിശുദ്ധ കുര്‍ബാന, ഉയിര്‍പ്പ് ഞായര്‍ പുലര്‍ച്ചെ 2.30ന് തിരുനാള്‍ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം.