ലഹരിക്കെതിരേ വെട്ടിത്തുരുത്തില്‍ ജനകീയ സദസും ബോധവത്കരണവും
1542134
Saturday, April 12, 2025 7:30 AM IST
ചങ്ങനാശേരി: വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനത്തിലൂടെയും രാസലഹരിയുടെ ഉപയോഗത്തിലൂടെയും യുവതലമുറ തകര്ക്കപ്പെടുന്നതിനെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് വെട്ടിത്തുരുത്ത് യൂണിറ്റ്, യുവദീപ്തി എസ്എംവൈഎം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ നാലിന് ജനകീയ സദസും വിളംബര റാലിയും സംഘടിപ്പിക്കും.
ബോട്ട് ജെട്ടിയില്നിന്നാരംഭിക്കുന്ന വാഹന വിളംബര ജാഥ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍ ഉദ്ഘാടനം ചെയ്യും. വാഹന വിളംബര ജാഥ വെട്ടിത്തിരുത്ത് കുരിശടി ജംഗ്ഷനില്‍ എത്തിച്ചേരുമ്പോള്‍ ജനകീയ സദസ് ആരംഭിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ ജനകീയ സദസ് ഉദ്ഘാടനം ചെയ്യും.
കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്സണ് പൂവന്തുരുത്ത് മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് കെ.എസ്. ആന്റണി, ഡയറക്ടര്‍ ഫാ. ടോം കൊറ്റത്തില്‍, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി,
ബിജെപി സംസ്ഥാന സമിതി അംഗം എം.പി. രാജഗോപാല്‍, പറാല്‍ മുഹ്യദിന്‍ മസ്ജിദ് ഇമാം എസ് സക്കീര്‍ ഹുസൈന് മൗലവി, എസ്എന്‍ഡിപി ശാഖാ യോഗം പ്രതിനിധി സുധീഷ് സുഗതന്, കെപിഎംഎസ് പ്രതിനിധി സിബി വാസുദേവന്‍, യുവദീപ്തി എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റ് ഇമ്മാനുവല്‍ പോള്‍സണ്‍ എന്നിവര്‍ പ്രസംഗിക്കും.