കോ​​ട്ട​​യം: മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ചു മി​​ക​​ച്ച ഗ്രാ​​മീ​​ണ​​റോ​​ഡു​​ക​​ളു​​ള്ള സം​​സ്ഥാ​​ന​​മാ​​ണ് കേ​​ര​​ള​​മെ​​ന്ന് മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് കേ​​ര​​ളം മാ​​തൃ​​ക​​യാ​​ണെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തി​​ൽ ന​​വീ​​ക​​രി​​ച്ച കോ​​യി​​പ്രം ജം​​ഗ്ഷ​​ൻ-​ക​​ല്ലു​​ക​​ട​​വ്-​ബാ​​ങ്കുപ​​ടി-​ചാ​​ല​​ച്ചി​​റ റോ​​ഡി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. 1.50 കോ​​ടി രൂ​​പ മു​​ത​​ൽ മു​​ട​​ക്കി​​യാ​​ണ് ബി​​എം ആ​​ൻ​​ഡ് ബി​​സി നി​​ല​​വാ​​ര​​ത്തി​​ൽ കോ​​യി​​പ്രം ജം​​ഗ്ഷ​​ൻ-​ക​​ല്ലു​​ക​​ട​​വ്-​ബാ​​ങ്ക്പ​​ടി-​ചാ​​ല​​ച്ചി​​റ റോ​​ഡ് ന​​വീ​​ക​​ര​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ത്.

ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് പ്ര​​ഫ.​​ടോ​​മി​​ച്ച​​ൻ ജോ​​സ​​ഫ്, കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​ജാ​​ത സു​​ശീ​​ല, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ബി​​ജു എ​​സ്. മേ​​നോ​​ൻ, ഷൈ​​ല​​ജാ സോ​​മ​​ൻ, അ​​നി​​ത മാ​​ത്യു, സി​​നി മെ​​റി​​ൻ ഏ​​ബ്ര​​ഹാം, കെ.​​ഡി. സു​​ഗ​​ത​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.