കേരള പ്രവാസി കോണ്‍ഗ്രസ് പ്രവാസി ഭാരത് ദിവസ് നാളെ
1493519
Wednesday, January 8, 2025 6:53 AM IST
ചങ്ങനാശേരി: മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ഓര്മ പുതുക്കി കേരള പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ പ്രവാസി ഭാരത് ദിവസമായി പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിക്കും. നാളെ വൈകുന്നേരം നാലിന് ഡിസിസി ഓഫീസില്‍ നടക്കുന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജില്ലാ പ്രസിഡന്റ് മധുര സലീം എന്നിവര്‍ പ്രസംഗിക്കും.