വാര്‍ഷികാഘോഷം
1493650
Wednesday, January 8, 2025 10:45 PM IST
ഭരണങ്ങാനം: ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും 10ന് ഉച്ചകഴിഞ്ഞ് 1.45 ന് ഭരണങ്ങാനം ഫൊറോന പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. സക്കറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കും.
കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് തോമസ്, പഞ്ചായത്ത് മെമ്പര്‍ ലിസി സണ്ണി, പിടിഎ പ്രസിഡന്റ് ജോസ് ജെ. തയ്യില്‍, എഫ്സിസി ഭരണങ്ങാനം പ്രൊവിന്ഷാൾ സിസ്റ്റര്‍ ജെസി മരിയ, പ്രിന്‍സിപ്പല്‍ റവ. ഡോ. കെ.എം.ജോമോന്, ഹെഡ്മാസ്റ്റര് ജോജി ഏബ്രഹാം, റാണിമോള് മാത്യു എന്നിവര്‍ പ്രസംഗിക്കും. സര്‍വീസില്‍നിന്നു വിരമിക്കുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകരായ സിസ്റ്റര്‍ സാലി മാത്യു എഫ്സിസി, സെലിനാമ്മ കുര്യന് എന്നിവര്‍ക്കു സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കും.