മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ​ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലും സ​മീ​പ മേ​ഖ​ല​യി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് റേ​ഞ്ച് ഇ​ല്ലാ​ത്ത​ത് രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു. പൊ​തു​മേ​ഖ​ല സേ​വ​ന ദാ​താ​ക്ക​ളാ​യ ബി​എ​സ്എ​ൻ​എ​ൽ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ​ക്കൊ​ന്നും ഈ ​പ്ര​ദേ​ശ​ത്ത് റേ​ഞ്ചി​ല്ലാ​ത്ത​ത് രോ​ഗി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും വ​ലി​യ ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

പീ​രു​മേ​ട്, കു​ട്ടി​ക്കാ​നം, മു​ണ്ട​ക്ക​യം അ​ട​ക്ക​മു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ അ​പ​ക​ട​ങ്ങ​ളും അ​ത്യാ​ഹി​ത​ങ്ങ​ളും ഉ​ണ്ടാ​കു​മ്പോ​ൾ ആ​ദ്യം രോ​ഗി​ക​ളെ എ​ത്തി​ക്കു​ന്ന​ത് മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ​ട്ര​സ്റ്റ് ആ​ശു​പ​ത്രി​ലാ​യാ​ണ്. എ​ന്നാ​ൽ, അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ ബ​ന്ധു​ക്ക​ളെ​യോ വീ​ട്ടു​കാ​രെ​യോ അ​റി​യി​ക്കു​വാ​ൻ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ധി​ക്കു പു​റ​ത്താ​കു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല്ലു​പാ​റ​യി​ൽ നാ​ലു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ 37 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​തി​ൽ നാ​ലു പേ​ർ മ​ര​ണ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും ഉ​റ്റ​വ​രെ​യും വി​വ​രം അ​റി​യി​ക്കാ​ൻ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് ക​വ​റേ​ജ് ല​ഭി​ക്കാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു.

മ​ന്ത്രി​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യെ​ങ്കി​ലും ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ന്ന​തി​നും ഇ​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​രം അ​റി​യി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ധി​ക്കു പു​റ​ത്താ​ക്കു​ന്ന​ത് രോ​ഗി​ക​ൾ​ക്കും കൂ​ടെ​വ​ന്ന​വ​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ വി​ഷ​യം പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കും, കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​ല്ലാം മൊ​ബൈ​ൽ ഫോ​ണി​ന് റേ​ഞ്ച് ല​ഭി​ക്കാ​ത്ത​ത് വ​ലി​യ ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ പ​ല​പ്പോ​ഴും സ​മീ​പ​ത്തെ റോ​ഡി​ലും റ​ബ​ർ​ത്തോ​ട്ട​ത്തി​ലും മാ​റി​നി​ന്ന് വീ​ട്ടു​കാ​രെ​യും ബ​ന്ധു​ക്കാ​രെ​യും വി​ളി​ച്ചു വി​വ​ര​ങ്ങ​ൾ പ​റ​യേ​ണ്ട ഗ​തി​കേ​ടാ​ണു​ള്ള​ത്.