വലവൂർ ക്ഷേത്രത്തിൽ ഉത്സവം
1493324
Wednesday, January 8, 2025 2:15 AM IST
വലവൂര്‍: ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു കൊടിയേറും. ക്ഷേത്രം തന്ത്രി മനയത്താറ്റ് അനില്‍ ദിവാകരന് നമ്പൂതിരിയുടെയും മേല്‍ശാന്തി പെരിയമന നാരായണ്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ രാത്രി എട്ടിനാണു കൊടിയേറ്റ്. 8.30 ന് ശ്രീഹരി ഭജന്‍സ് വൈക്കത്തിന്റെ ഹൃദയജപ ലഹരി അരങ്ങിലെത്തും.
ഒന്‍പതിന് വൈകുന്നേരം 6.45 മുതല്‍ ശ്രീകൃഷ്ണ വിലാസം, വലവൂര്‍ ഈസ്റ്റ് വനിതാ സമാജത്തിന്റെ തിരുവാതിര. തുടര്‍ന്ന് കുട്ടികളുടെ കലാസന്ധ്യ. രാത്രി 8.30 മുതല്‍ ശ്രുതിലയ വള്ളിച്ചിറ അവതരിപ്പിക്കുന്ന സംഗീതാരാധന.10ന് വൈകുന്നേരം 6.45 മുതല്‍ നൃത്തനൃത്യങ്ങള്‍. 7.30 നു ഭരതനാട്യം. എട്ട് മുതല്‍ ട്രിപ്പിള്‍ തായമ്പക. ഒന്‍പതിന് കലാഞ്ജലി.
11ന് രാവിലെ പത്ത് മുതല്‍ ഉത്സവബലി, 11.30ന് ഉത്സവബലി ദര്‍ശനം. വൈകുന്നേരം ആറിന് പ്രദോഷ പൂജ. തുടര്‍ന്ന് ബിലഹരി മാരാരുടെ സോപാന സംഗീതം. വൈകുന്നേരം 6.45 മുതല്‍ ഭരതനാട്യം, തുടര്‍ന്ന് കലാസന്ധ്യ. രാത്രി 8.30 ന് സി.എസ്. ബാലശങ്കറിന്റെ പുല്ലാങ്കുഴല്‍ കച്ചേരി, 10.30 ന് പാലാ ന്യൂവോയ്സിന്റെ കരോക്കെ ഗാനമേള. 12നു വൈകുന്നേരം 4.30 ന് എഴുന്നള്ളിപ്പ്. രാത്രി എട്ടു മുതല്‍ ഗാനാര്‍ച്ചന, 10.30 മുതല്‍ നാടകം - മാന്ത്രികച്ചെപ്പ്. രാത്രി 12.30 ന് പള്ളിവേട്ട. 13നു രാവിലെ 8.30ന് ആറാട്ട്.