തലയോട്ടിയും അസ്ഥികളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ
1493338
Wednesday, January 8, 2025 2:39 AM IST
വാഴൂർ: കൊടുങ്ങൂർ ടൗണിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിന് സമീപത്തുനിന്ന് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്നലെ രാവിലെ പ്രദേശം വൃത്തിയാക്കാൻ ചെന്നവരാണ് കണ്ടെത്തിയത്. തുടർന്ന് പള്ളിക്കത്തോട് പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
കണ്ടെത്തിയ അസ്ഥികളും തലയോട്ടിയും മനുഷ്യ ശരീരമാണോ എന്ന് തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു. ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടികളിലേക്ക് കടക്കുമെന്നും പോലീസ് വ്യക്തമാക്കി.