കർദിനാള്‍ മാര്‍ കൂവക്കാട്ടിന് കുടുംബയോഗത്തിന്റെ സ്വീകരണം
1493515
Wednesday, January 8, 2025 6:53 AM IST
മാമ്മൂട്: പടിഞ്ഞാറേക്കുറ്റ് കുടുംബയോഗത്തിന്റെ നേതൃത്വത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിനു സ്വീകരണം നല്കി. കൂവക്കാട്ട് ആന്റണി വര്‍ഗീസിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ കുടുംബയോഗം പ്രസിഡന്റ് തോമസ് ജോസഫ് തുണ്ടിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കൂവക്കാട്ട്, തുണ്ടിപ്പറമ്പില്‍, എത്തയ്ക്കാട്ട്, തെക്കേകാരക്കാട്, ഇലവുങ്കല്‍, പടിഞ്ഞാറേക്കുറ്റ് കുടുംബങ്ങള്‍ ചേന്നതാണ് ഈ കുടുംബയോഗം.
കുടുംബയോഗം രക്ഷാധികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് മുഖ്യപ്രഭാഷണം നടത്തി. മാമ്മൂട് ലൂര്‍ദ് മാതാ പള്ളി വികാരി റവ.ഡോ. ജോണ്‍ വി. തടത്തില്‍, ഫാ. റോജി തുണ്ടിപ്പറമ്പില്‍, വര്‍ഗീസ് ജോബ് കൂവക്കാട്ട്, നോബിള്‍ കൂവക്കാട്ട്, സിബിച്ചന് പടിഞ്ഞാറേക്കുറ്റ്, സിസ്റ്റര്‍ കാതറിന് കൂവക്കാട്ട്, ബിനു കുര്യാക്കോസ്, ആന്‍ മരിയ ജോസ്, ജോര്‍ജ് മുള്ളങ്കുഴി എന്നിവര്‍ പ്രസംഗിച്ചു.