ജില്ലാ ആശുപത്രിയിലെ നവീകരിച്ച അഞ്ചാം വാര്‍ഡ് തുറന്നു
1493265
Tuesday, January 7, 2025 7:18 AM IST
കോട്ടയം: ജനറല്‍ ആശുപത്രിയിലെ നവീകരിച്ച അഞ്ചാം വാര്‍ഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 45 ലക്ഷം രൂപയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ 18 ലക്ഷം രൂപയും ചെലവഴിച്ച് ആശുപത്രിയുടെ വിവിധ കെട്ടിടങ്ങളുടെ നവീകരണത്തിനുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായാണ് അഞ്ചാംവാര്‍ഡ് നവീകരിച്ചത്.
ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ആര്‍എംഒ ഡോ. ആശാ പി. നായര്‍, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് വി.ഡി. മായ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.