അതിരൂപത ഡിസിഎംഎസ് കുടുംബസംഗമം പ്രൗഢമായി
1493262
Tuesday, January 7, 2025 7:18 AM IST
ചങ്ങനാശേരി: അതിരൂപത ഡിസിഎംഎസ് കുടുംബസംഗമം “ഗന്‍സ-2025’’ എസ്ബി കോളജിലെ മാര്‍ കാവുകാട്ടു ഹാളില്‍ നടന്നു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയിലൂടെ സമുദായം സമൂഹത്തിൽ ഉയര്‍ച്ച നേടണമെന്ന് ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.
അതിരൂപതയുടെ വിവിധ ഭാഗങ്ങളിലായി 1000ല്‍പ്പരം കുടുംബാംഗങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സിബിസിഐ എസ്സി, ഒബിസി കമ്മീഷന് ചെയര്മാന് ബെര്‍ഹാംപൂര്‍ ബിഷപ് ഡോ. ശരത്ത് ചന്ദ്ര നായക് മുഖ്യാതിഥിയായിരുന്നു. ഡിസിഎംഎസ് അതിരൂപത പ്രസിഡന്റ് ഡോ. സിജോ ജേക്കബ് അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, കെസിബിസി കമ്മീഷന് എസ്സി, ഒബിസി സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, ജയിംസ് ഇലവുങ്കല്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് സമ്മേളനത്തില്‍ സ്വീകരണം നല്കി. അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍, ഫാ. റോയ് സിംസണ്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ബിനോയ് ജോണ്‍ മോഡറേറ്ററായിരുന്നു.
200 ലധികം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കി ആദരിച്ചു. വിവിധ മേഖലകളില്‍ അംഗികാരം നേടിയവര്‍ ഉള്‍പ്പെടെ നൂറ് അംഗങ്ങളെ ആദരിച്ചു.അതിരൂപത സെക്രട്ടറി മാത്യു ജോസഫ്, ലാസര്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.