തിരുനാളാഘോഷം: ചക്കാമ്പുഴ പള്ളിയില്‍
1493322
Wednesday, January 8, 2025 2:15 AM IST
ചക്കാമ്പുഴ: ലൊരേത്തുമാതാ പള്ളിയില്‍ തിരുനാള്‍ ആരംഭിച്ചു. ഒന്‍പത് വരെ വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, നൊവന. പത്തിന് വൈകുന്നേരം നാലിന് കൊടിയേറ്റ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന - റവ.ഡോ. തോമസ് പുന്നത്താനത്ത്. രാത്രി ഏഴിന് കൊച്ചിന് ഡ്രീം ടീമിന്റെ മെഗാഷോ. 11നു വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ആശുപത്രി ജംഗ്ഷനിലേക്ക് ജപമാല പ്രദക്ഷിണം.
പ്രധാന തിരുനാള്‍ ദിനമായ 12നു രാവിലെ 6.45നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം ആറിന് ചക്കാമ്പുഴ കപ്പേളയിലേക്കു പ്രദക്ഷിണം. ആശുപത്രി പന്തലില്‍ സന്ദേശം - ഫാ.ജോസഫ് മൈലപ്പറമ്പില്‍. വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. സ്കറിയ മോടിയില്‍, ഫാ.മാത്യു മുതുപ്ലാക്കല്‍, ഫാ. പ്രിന്‍സ് മുല്ലമംഗലത്ത്, ഫാ. മാത്യു പണിക്കാപറമ്പില്‍, ഫാ. കുര്യാക്കോസ് പാത്തിക്കല്പുത്തന്പുര, ഫാ. ജോര്‍ജ് പൊന്നുംവരിക്കയില്, ഫാ. ആന്റണി വറവുങ്കല്‍, ഫാ. ജോവാനി കുറുവാച്ചിറ, ഫാ. മാത്യു കവളംമാക്കല്‍, ഫാ. സ്കറിയ മലമാക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കുമെന്ന് വികാരി ഫാ. ജോസഫ് വെട്ടത്തേല്‍ അറിയിച്ചു.