സെന്റ് അലോഷ്യസ് ജൂബിലി കവാടം തുറന്നു
1493501
Wednesday, January 8, 2025 6:42 AM IST
അതിരമ്പുഴ: സെന്റ് അലോഷ്യസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി സ്മാരകമായി നിർമിച്ച കവാടം തുറന്നു. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഇരട്ട ഗേറ്റുകളായി നിർമിച്ച കവാടത്തിന്റെ ഹൈസ്കൂൾ വിഭാഗത്തിലേക്കുള്ള കവാടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ വെഞ്ചരിപ്പ് കർമം നിർവഹിച്ച ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ്.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോബി മംഗലത്ത്കരോട്ട് സിഎംഐ, പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, ചിന്നമ്മ ലൂക്കോസ് ചിറയിൽ, സിബിൻ സാബു, ജയിംസ് കുര്യൻ, ജോഷി ഇമ്മാനുവൽ, ബിജു വലിയമല എന്നിവർ പ്രസംഗിച്ചു.
ഹൈസ്കൂൾ-ഹയർ സെക്കൻഡറി ഗേറ്റുകൾക്ക് മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ അലോഷ്യസിന്റെ രൂപം തയ്യാറാക്കിയ ശില്പി ലിബീഷിനെ ആദരിച്ചു. അധ്യാപകനായിരുന്ന ചിറയിൽ തോംസൺ വില്ല സി.ടി. ലൂക്കോസിന്റെ സ്മരണയ്ക്ക് മകൻ ജയ്സൺ ലൂക്കോസ് ആണ് കവാടം സ്പോൺസർ ചെയ്തത്.