അനധികൃത മണ്ണെടുപ്പ് വീടുകൾക്കു ഭീഷണിയാകുന്നു
1493511
Wednesday, January 8, 2025 6:53 AM IST
വെള്ളൂർ: വെള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡ് കോട്ടപ്പുറം ഭാഗത്ത് കുന്ന് ഇടിച്ച് വൻതോതിൽ മണ്ണ് കടത്തുന്നത് വീടുകൾക്ക് ഭീഷണിയാകുന്നതായി പരാതി. സഹോദരങ്ങൾ പഞ്ചായത്തിന് സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച ലൈഫ് മിഷൻ വീടുകൾക്കാണ് കുന്നിടിക്കൽ ഭീഷണിയാകുന്നത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ നടക്കുന്ന മണ്ണ് കടത്തലിനെതിരേ പ്രദേശവാസികളും പ്രതിഷേധത്തിലാണ്. മണ്ണെടുപ്പിനെ തുടർന്നു ശ്രാങ്കുഴി പഞ്ചായത്തു റോഡ് തകർന്ന നിലയിലാണ്.
വെള്ളൂരിൽ തുടങ്ങാൻ പോകുന്ന റബർ പാർക്കിലെ നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് മണ്ണെടുപ്പെന്നാണ് പറയുന്നതെങ്കിലും പുലർച്ചെ മുതൽ നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് മണ്ണ് കയറിപോകുന്നുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.