ഐഎൻടിയുസി ക്യാമ്പ്
1493267
Tuesday, January 7, 2025 7:18 AM IST
കോട്ടയം: ഐഎൻടിയുസി കോട്ടയം ജില്ലാ കമ്മിറ്റി ഏകദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണ വേണിശർമ, അനിയൻ മാത്യു, പി.പി. തോമസ്, ജിജി പോത്തൻ, സാബു പുതുപ്പറമ്പിൽ, നന്തിയോടു ബഷീർ, പി.വി. പ്രസാദ്, എം.എൻ. ദിവാകരൻ നായർ, ആർ.സജീവ്, സോജി മാടപ്പള്ളി, അശോക് മാത്യു, സണ്ണി കാഞ്ഞിരം, പ്രീത രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.