റബർ: പാര്‍ലമെന്ററി സമിതിയെ സന്ദര്‍ശിച്ച് പ്രതിനിധികൾ
1493678
Thursday, January 9, 2025 12:01 AM IST
കോട്ടയം: വാണിജ്യവകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററികാര്യ സമിതിക്കു മുന്നില്‍ റബര്‍ കര്‍ഷക, ആര്‍പിഎസ്, വ്യാപാരി പ്രതിനിധികള്‍ റബര്‍മേഖല നേരിടുന്ന പ്രതിസന്ധികള്‍ ബോധ്യപ്പെടുത്തി.
എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് സമിതി നാണ്യവിളകളുമായി ബന്ധപ്പെട്ട പ്രതിനിധികളെ നേരില്‍ കണ്ടത്. റബര്‍ വിലയിലെ ഇടിവും അസ്ഥിരതയും മൂലം കര്‍ഷകരും ആര്‍പിഎസുകളും വ്യാപാരികളും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ടാപ്പിംഗ് തൊഴിലാളി ക്ഷാമം, ഉത്പാദനക്കുറവ്, സംസ്കരണ ചെലവ് തുടങ്ങി വിവിധ പ്രശ്നങ്ങള്‍ റബര്‍ ഉത്പാദക സംഘങ്ങളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.
ഷീറ്റ് റബറിന്റെ 70 ശമാനവും ടയര്‍ മേഖലയിലാണ് വിറ്റഴിയുന്നത്. അതിനാല്‍ റബറിന് വില നിശ്ചയിക്കുന്നത് ഒരു നിര ടയര്‍ കമ്പനികളുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. കര്‍ഷകര്‍ റബര്‍ കൃഷിയില്‍നിന്ന് പിന്തിരിഞ്ഞതോടെ 2013ലെ 9.75 ലക്ഷം ടണ്ണില്‍നിന്ന് ഉത്പാദനം 2015 ല്‍ 5.5 ലക്ഷമായി കുറഞ്ഞു. പിന്നീട് എല്ലാ വര്‍ഷവും ഉത്പാദനം എട്ടു ലക്ഷം ടണ്ണില്‍ താഴെയാണ്. കര്‍ഷകര്‍ക്ക് കരുതലായി മാറേണ്ട റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്ന സാഹചര്യവും പ്രതിനിധികള്‍ കേന്ദ്രസമിതിയെ ധരിപ്പിച്ചു.