മാടപ്പള്ളി സമരം ആയിരം ദിനത്തിലേക്ക്; പോസ്റ്റര്‍ വിളംബരവുമായി സമരസമിതി
1493517
Wednesday, January 8, 2025 6:53 AM IST
ചങ്ങനാശേരി: കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാടപ്പള്ളി സ്ഥിരം സമരപ്പന്തലില്‍ നടക്കുന്ന സത്യഗ്രഹത്തിന്റെ 1000-ാമത് ദിവസത്തെ സംസ്ഥാനതല പോരാളി സംഗമത്തിന് മുന്നോടിയായുള്ള പോസ്റ്റര്‍ വിളംബര ജാഥ നടന്നു. ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
13ന് രാവിലെ പത്തിന് കോട്ടയത്താണ് ആയിരാമത് ദിവസത്തെ സത്യഗ്രഹവും സംസ്ഥാനതല പോരാളി സംഗമവും നടത്തുന്നത്. സമിതി ജില്ലാ രക്ഷാധികാരി മിനി കെ. ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം സൈന തോമസ്, പഞ്ചായത്തംഗങ്ങളായ അന്നമ്മ സാജന്, സിനി വര്‍ഗീസ്, റോസ്ലിന് ഫിലിപ്പ്, ഷിനോ ഓലിക്കര, അപ്പിച്ചന്‍ എഴുത്തുപള്ളി, ശശികല, കൃഷ്ണന് നായര്‍, ലിജി ബാബു എന്നിവര്‍ പ്രസംഗിച്ചു.