കോ​​ട്ട​​യം: ഈ ​​മാ​​സം റേ​​ഷ​​ന്‍ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം താ​​റു​​മാ​​റാ​​കും. റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ല്‍ സാ​​ധ​​ന​​ങ്ങ​​ള്‍ എ​​ത്തി​​ക്കു​​ന്ന വാ​​തി​​ല്‍​പ്പ​​ടി ക​​രാ​​റു​​കാ​​ര്‍​ക്ക് 90 കോ​​ടി രൂ​​പ കു​​ടി​​ശി​​ക സ​​ര്‍​ക്കാ​​ര്‍ ന​​ല്‍​കാ​​തെ ഇ​​നി വി​​ത​​ര​​ണ​​മു​​ണ്ടാ​​കി​​ല്ല.

ജി​​ല്ല​​യി​​ലെ 5.5 ല​​ക്ഷം കാ​​ര്‍​ഡു​​ട​​മ​​ക​​ള്‍ 963 റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ല്‍നി​​ന്നാ​​ണ് റേ​​ഷ​​ന്‍ വാ​​ങ്ങു​​ന്ന​​ത്. കു​​ടി​​ശി​​ക അ​​ടു​​ത്ത​​യാ​​ഴ്ച ന​​ല്‍​കി​​യാ​​ല്‍​ത​​ന്നെ ക​​ട​​ക​​ളി​​ല്‍ വി​​ത​​ര​​ണം പൂ​​ര്‍​ത്തി​​യാ​​കാ​​ന്‍ ആ​​ഴ്ച​​ക​​ള്‍ വേ​​ണ്ടി​​വ​​രും. ഏ​​റെ റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ലും അ​​രി, ഗോ​​ത​​മ്പ്, ആ​​ട്ട എ​​ന്നി​​വ​​യു​​ടെ സ്റ്റോ​​ക്ക് പ​​രി​​മി​​ത​​മാ​​ണ്. ബി​​പി​​എ​​ല്‍ കാ​​ര്‍​ഡു​​കാ​​ര്‍​ക്ക് ന​​ല്‍​കേ​​ണ്ട 35 കി​​ലോ ധാ​​ന്യ​​ങ്ങ​​ള്‍ ന​​ല്‍​കു​​ക ദു​​ഷ്‌​​ക​​ര​​മാ​​യ​​തോ​​ടെ പ​​ര​​മ ദ​​രി​​ദ്ര​​വി​​ഭാ​​ഗം കൂ​​ടു​​ത​​ല്‍ ദു​​രി​​ത​​പ്പെ​​ടും.

വി​​ത​​ര​​ണ​​ക്കാ​​രു​​ടെ സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ റേ​​ഷ​​ന്‍ ക​​ട​​ക​​ള്‍ അ​​ടു​​ത്ത​​യാ​​ഴ്ച​​യോ​​ടെ അ​​ട​​ച്ചി​​ടേ​​ണ്ടി​​വ​​രും. വി​​ല്‍​ക്കു​​ന്ന സാ​​ധ​​ന​​ങ്ങ​​ള്‍​ക്ക് അ​​നു​​സ​​രി​​ച്ചു​​ള്ള ക​​മ്മീ​​ഷ​​നാ​​ണ് റേ​​ഷ​​ന്‍ ക​​ട​​ക്കാ​​ര​​ന് ല​​ഭി​​ക്കു​​ന്ന​​ത്. യ​​ഥാ​​സ​​മ​​യം ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ള്‍ എ​​ത്തി​​ക്കാ​​ത്ത​​ത് മൂ​​ലം റേ​​ഷ​​ന്‍ വ്യാ​​പാ​​രി​​ക​​ള്‍​ക്ക് വ​​രു​​മാ​​ന ന​​ഷ്ട​​മു​​ണ്ടാ​​കു​​ക​​യും ചെ​​യ്യും.

വി​​ത​​ര​​ണ​​ക്കാ​​ര്‍​ക്ക് പ​​ല​​പ്പോ​​ഴും അ​​ര്‍​ഹ​​മാ​​യ തു​​ക​​യു​​ടെ പ​​കു​​തി മാ​​ത്ര​​മാ​​ണ് സ​​ര്‍​ക്കാ​​ര്‍ ന​​ല്‍​കു​​ന്ന​​ത്. എ​​ഫ്‌​​സി​​ഐ ഗോ​​ഡൗ​​ണു​​ക​​ളി​​ല്‍​നി​​ന്ന് എ​​ന്‍​എ​​ഫ്എ​​സ്എ ഗോ​​ഡൗ​​ണു​​ക​​ളി​​ലേ​​ക്കും മാ​​വേ​​ലി സ്‌​​റ്റോ​​റു​​ക​​ളി​​ലേ​​ക്കും റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ലേ​​ക്കും ക​​രാ​​റു​​ക​​രാ​​ണ് സാ​​ധ​​ന​​ങ്ങ​​ള്‍ എ​​ത്തി​​ക്കു​​ന്ന​​ത്. ക​​യ​​റ്റി​​റ​​ക്കു​​കൂ​​ലി, ലോ​​റി വാ​​ട​​ക തു​​ട​​ങ്ങിയ ചെ​​ല​​വു​​ക​​ള്‍ വ​​ഹി​​ക്ക​​ണം. ഇ​​ക്കാ​​ര​​ണ​​ത്താ​​ല്‍ സ്‌​​കൂ​​ള്‍ ഉ​​ച്ച​​ഭ​​ക്ഷ​​ണ​​പ​​ദ്ധ​​തി​​യും അ​​വ​​താ​​ള​​ത്തി​​ലാ​​കു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

സെ​​പ്റ്റം​​ബ​​റി​​ല്‍ 60 ശ​​ത​​മാ​​നം മാ​​ത്രം തു​​ക​​യാ​​ണ് ക​​രാ​​റു​​കാ​​ര്‍​ക്ക് ന​​ല്‍​കി​​യ​​ത്. ന​​വം​​ബ​​ര്‍ വ​​രെ​​യു​​ള്ള മു​​ഴു​​വ​​ന്‍ തു​​ക​​യും ല​​ഭി​​ക്കു​​ക​​യും 2024 സെ​​പ്റ്റം​​ബ​​ര്‍ വ​​രെ ഓ​​ഡി​​റ്റിം​​ഗ് പൂ​​ര്‍​ത്തീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്താ​​ല്‍ മാ​​ത്ര​​മേ ഈ ​​മാ​​സം വി​​ത​​ര​​ണം ന​​ട​​ത്തു​ക​യു​ള്ളൂ എ​​ന്നാ​​ണ് ക​​രാ​​റു​​കാ​​രു​​ടെ നി​​ല​​പാ​​ട്. ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ വി​​ശ​​ദ​​മാ​​ക്കി മാ​​സ​​ങ്ങ​​ള്‍​ക്കു മു​​ന്‍​പ് വ​​കു​​പ്പ് മ​​ന്ത്രി​​ക്ക് ക​​ത്തു ന​​ല്‍​കി​​യ​​ശേ​​ഷ​​വും സ​​ര്‍​ക്കാ​​ര്‍ നി​​സം​​ഗ​​ത പു​​ല​​ര്‍​ത്തു​​ക​​യാ​​ണ്.