കേരളത്തിന്റെ വളർച്ചയിൽ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് വലുത്: രമേശ് ചെന്നിത്തല
1493256
Tuesday, January 7, 2025 7:18 AM IST
വൈക്കം: കേരളം വളർച്ച പ്രാപിച്ചതിന്റെ പിന്നിലുള്ള ഒരു പ്രധാനപ്പെട്ട വസ്തുത ഇവിടത്തെ സഹകരണ പ്രസ്ഥാനമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ. വൈക്കം കൊതവറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ സാന്ത്വനം ചികിത്സാ ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എവിടെയെങ്കിലും ഒന്നോ രണ്ടോ ബാങ്കിൽ ഒരു കുഴപ്പമുണ്ടായെന്ന് കരുതി കേരളത്തിലെ സഹകരണ പ്രസ്ഥാനം മുഴുവൻ കുഴപ്പമാണെന്ന് വരുത്തിത്തീർക്കാനുള്ള ഒരു നീക്കം നടക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് പ്രസിഡന്റ് പി.എം. സേവ്യർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വർധിപ്പിച്ച പെൻഷൻ വിതരണ ഉദ്ഘാടനം തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസും, മികവ് 2024 സ്കോളർഷിപ്പ് വിതരണം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്തും നിർവഹിച്ചു. വൈക്കം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. ഹരിദാസ്, തലയാഴം പഞ്ചായത്ത് അംഗവും ഭരണസമിതി അംഗവുമായ കെ. ബിനിമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി, ഭൈമി വിജയൻ, കെ.വി. ഉദയപ്പൻ, ഷീജ ഹരിദാസ്, സി.കെ. ബിന്ദു, സി.എസ്. പ്രിയ, എം. ഗോപാലകൃഷ്ണൻ, പി.ശശിധരൻ, എം.ഡി. ബാബുരാജ്, പോൾസൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.