കാ​ഞ്ഞി​ര​പ്പ​ള്ളി: അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള ഇ​ന്‍​ഫാം ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഘം പാ​റ​ത്തോ​ട്ടി​ലെ ഇ​ന്‍​ഫാം കേ​ന്ദ്ര ആസ്ഥാ​ന​ത്ത് എ​ത്തി. അ​രു​ണാ​ച​ല്‍ സം​ഘ​ത്തെ ത​ല​പ്പാ​വ​ണി​യി​ച്ചു ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ വ​ര​വേറ്റു.

അ​രു​ണാ​ച​ല്‍ സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​ജ​ന്‍ വ​ഴി​പ്പ​റ​മ്പി​ല്‍, പ്ര​സി​ഡ​ന്‍റ് ഗോ​ഡ​ക് ടാ​ലു​ക്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി പ​ച്ച, സെ​ക്ര​ട്ട​റി ക​ബ​ക് റി​ജ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലു​ങ്കു അ​മ​യ, ട്ര​ഷ​റ​ര്‍ ക​ബ​ക് അ​ക തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘം അ​രു​ണാ​ച​ലി​ലെ ഇ​ന്‍​ഫാ​മി​ന്‍റെ ഭാ​വിപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു.

ഇ​ന്‍​ഫാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​രു​ണാ​ച​ലി​ല്‍ ഊ​ജി​ത​മാ​ക്കാ​നും കൂ​ടു​ത​ല്‍ മെം​ബ​ർ​ഷി​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്ത് ക​ര്‍​ഷ​രെ ഇ​ന്‍​ഫാ​മി​ന്‍റെ കു​ട​ക്കീ​ഴി​ല്‍ അ​ണി​നി​ര​ത്താ​നും തീ​രു​മാ​നി​ച്ചു. ക​ര്‍​ഷ​ക​ര്‍​ക്കു ഗു​ണം കി​ട്ടു​ന്ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കാ​ന്‍ ഫാ. ​തോ​മ​സ് മറ്റമു​ണ്ട​യി​ല്‍ സം​ഘ​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി. രാ​ജ്യ​ത്തെ അ​ര ഡ​സ​നോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ന്‍​ഫാം ഇ​തി​നോ​ട​കം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.