ജൈവമാലിന്യ സംസ്്കരണ ഉപാധികളുടെ സര്‍വേക്കു തുടക്കം
1493341
Wednesday, January 8, 2025 2:39 AM IST
കോട്ടയം: മാലിന്യമുക്തനവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ഗാര്‍ഹിക കമ്യൂണിറ്റിതല ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ പ്രവര്‍ത്തന ക്ഷമത സംബന്ധിച്ച സര്‍വേ ആരംഭിച്ചു. ഹരിതകര്‍മസേന മുഖേന ഹരിതമിത്രം ആപ്പ് ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ഓരോ വാര്‍ഡിനെയും ഹരിതകര്‍മസേനാംഗങ്ങള്‍ എഡിഎസ്, സിഡിഎസ്, ഓക്സിലറി ഗ്രൂപ്പ് എന്നിവരടങ്ങുന്ന രണ്ട്-മൂന്ന് ടീമുകളാണ് സര്‍വേ നടത്തുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പ്, കുടുംബശ്രീ, ശുചിത്വ മിഷന്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന് എന്നിവ ഉള്‍പ്പെട്ട സമിതിയ്ക്കാണ് ജില്ലാതലത്തില്‍ സര്‍വേയുടെ നിരീക്ഷണ ചുമതല.
ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിവരശേഖരണത്തിനൊപ്പം ഇനിയും ഹരിതമിത്രം ആപ്ലിക്കേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ട വീടുകളെയും സ്ഥാപനങ്ങളെയും ഇതോടൊപ്പം ഹരിതമിത്രത്തില്‍ എൻറോള്‍ ചെയ്യും. സര്‍വേ ടീം അംഗങ്ങള്‍ക്കുളള പരിശീലനം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പൂര്‍ത്തിയായി.