പാറമ്പുഴ ബേത്ലഹേം പള്ളിയിൽ കൊടിയേറ്റ് നാളെ
1493503
Wednesday, January 8, 2025 6:42 AM IST
പാറമ്പുഴ: പാറമ്പുഴ ബേത്ലഹേം പള്ളിയിലെ തിരുനാളിനു നാളെ കൊടിയേറും. രാവിലെ 5.15നു വിശുദ്ധ കുര്‍ബാന,. വൈകുന്നേരം 4.30നു കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന: മോൺ. വര്‍ഗീസ് താനമാവുങ്കല്‍, വിവാഹത്തിന്റെ 50, 25 ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കും. രാത്രി ആറിനു കുടുംബ നവീകരണ ധ്യാനം. 10നു രാവിലെ 5.15നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
11നു രാവിലെ 5.15നു വിശുദ്ധ കുര്‍ബാന, 6.15നു വിശുദ്ധ കുര്‍ബാന: ഫാ. ജോബിന് ഒട്ടലാങ്കൽ വിസി, തുടര്‍ന്നു കഴുന്ന്, മുടി വെഞ്ചരിപ്പ്, രാത്രി 6.30നു വിവിധ വാര്‍ഡുകളില്‍നിന്നും പ്രദക്ഷിണം പള്ളിയിലേക്ക്. 9.15നു പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും സമാപന ആശീര്‍വാദം.
12നു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന വികാരി: ഫാ. മാത്യു ചൂരവടി, 10നു കഴുന്ന് പ്രദക്ഷിണം, വൈകുന്നേരം നാലിനു തിരുനാള്‍ കുര്‍ബാന: ഫാ. ജേക്കബ് ചക്കാത്തറ, സന്ദേശം: ഫാ. ജിസണ് വേങ്ങാശേരി, തുടര്‍ന്നു പ്രദക്ഷിണം, കൊടിയിറക്ക്, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ.