സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
1493333
Wednesday, January 8, 2025 2:39 AM IST
പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തും സംസ്ഥാന സാംസ്കാരിക വകുപ്പും സംസ്കൃതിയും ചേര്‍ന്ന് നടത്തുന്ന ദൃശ്യം രണ്ടിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പൊന്‍കുന്നം മാര്‍ക്കറ്റിംഗ് കോംപ്ലക്സില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുമേഷ് ആന്‍ഡ്രൂസ്, ആന്റണി മാര്ട്ടിന്, മിനി സേതുനാഥ്, ടോമി ഡൊമിനിക്, കെ.കെ. സന്തോഷ് കുമാര്‍, പി. പ്രജിത്ത്, പൊന്‍കുന്നം സെയ്ദ്, അബ്ദുൾ റഹ്മാന്, സുനില്‍ കുന്നപ്പള്ളി, എം.ജി. വിനോദ്, എന്‍. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.