കൊ​ഴു​വ​നാ​ല്‍: ച​കി​ണി​യാ​ങ്ക​ല്‍, പൂ​വേ​ലി​ക്കു​ന്ന് നി​വാ​സി​ക​ള്‍​ക്ക് ആ​ശ്വ​സ​മാ​യി മാ​ളോ​ല​ക്ക​ട​വി​ല്‍ പാ​ലം നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​കാ​ല സ്വ​പ്‌​ന​മാ​ണ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നത്.

മേ​വ​ട-​ച​കി​ണി​യാ​ങ്ക​ല്‍ റോ​ഡി​ല്‍ മാ​ളോ​ല​ക്ക​ട​വി​ല്‍ പാ​ല​മി​ല്ലാ​തെ നൂ​റു​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ കാ​ല​ങ്ങ​ളാ​യി യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മേ​വ​ട വ​ലി​യ​തോ​ടി​ന് കു​റു​കെ ആ​ദ്യ കാ​ല​ത്ത് ചെ​റി​യ ന​ട​പ്പാ​ല​വും പി​ന്നീ​ട് ച​പ്പാ​ത്തും നി​ര്‍​മി​ച്ചെ​ങ്കി​ലും വാ​ഹ​ന ഗ​താ​ഗ​തം സാ​ധ്യ​മാ​യി​രു​ന്നി​ല്ല. മേ​വ​ട​യിൽനി​ന്നു മാ​ളോ​ല​ക്ക​ട​വി​ല്‍ എ​ത്തി​യ ശേ​ഷം ര​ണ്ടാ​യി തി​രി​ഞ്ഞ് പൂ​വേ​ലി​ക്കു​ന്നി​ലേ​ക്കും ച​കി​ണി​യാ​ങ്ക​ലേ​ക്കും മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള റോ​ഡാ​ണി​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു ദി​ലീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യ്ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ര്‍​ന്ന് 65 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​ത്തു മീ​റ്റ​ര്‍ നീ​ള​വും അ​ഞ്ചു മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള പാ​ലം കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നും അ​ഞ്ചും വാ​ര്‍​ഡു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ബി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സി പൊ​യ്ക​യി​ല്‍, ഡോ. ​ദി​വാ​ക​ര​ന്‍ നാ​യ​ര്‍, ഡോ. ​ശ്രീ​കു​മാ​ര്‍ പു​തി​യി​ട​ത്ത്, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ മ​ഞ്ജു ദി​ലീ​പ്, നി​മ്മി ട്വി​ങ്കി​ള്‍ രാ​ജ്, പി.​സി. ജോ​സ​ഫ്, തോ​മ​സ് മാ​ത്യു, കെ.​ആ​ര്‍. ഗോ​പി, സ്മി​ത വി​നോ​ദ്, ആ​നീ​സ് കു​ര്യ​ന്‍, ര​മ്യ രാ​ജേ​ഷ്, ആ​ലീ​സ് ജോ​യി, മെ​ര്‍​ലി ജ​യിം​സ്, വി​വി​ധ രാ​ഷ്‌ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ ബാ​ബു കെ. ​ജോ​ര്‍​ജ്, കെ.​ജെ. ദേ​വ​സ്യ, മാ​നു​വ​ല്‍ നെ​ടു​മ്പു​റം, ടി.​ആ​ര്‍. വേ​ണു​ഗോ​പാ​ല്‍, ജി. ​അ​നീ​ഷ്, രാ​ജേ​ഷ് കി​ഴ​ക്കേ​റ്റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.