അതിരമ്പുഴ തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു
1493502
Wednesday, January 8, 2025 6:42 AM IST
അതിരമ്പുഴ: പ്രശസ്തമായ അതിരമ്പുഴ തിരുനാളിന്റെ നോട്ടീസ് പ്രകാശനം നടത്തി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ 19 മുതൽ ഫെബ്രുവരി ഒന്നുവരെയാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ.
വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ മുൻ കൈക്കാരന്മാരായ ജോണി കുഴുപ്പിൽ, സോജൻ ആലഞ്ചേരി, റോബിൻ ആലഞ്ചേരി മാനാട്ട്, ബെന്നി മൂഴിയാങ്കൽ എന്നിവർക്കു നൽകി നോട്ടീസിന്റെ പ്രകാശനം നിർവഹിച്ചു.
കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.