വലിയകുളത്ത് ഓട്ടോയും ടെമ്പോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്കു പരിക്ക്
1493261
Tuesday, January 7, 2025 7:18 AM IST
ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ വലിയകുളത്തിനു സമീപം ഓട്ടോയും ടെമ്പോ വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. കറുകച്ചാല്‍ ഭാഗത്തേക്ക് പോയ ടെമ്പോവാനും ചങ്ങനാശേരി ഭാഗത്തേക്കു വരികയായിരുന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവര്‍ കാഞ്ഞിരപ്പള്ളി സ്വദേശി അല്‍അമീനും ഇദ്ദേഹത്തിന്റെ ബന്ധു ഹസനും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.