രഥയാത്രയ്ക്ക് സ്വീകരണം
1493323
Wednesday, January 8, 2025 2:15 AM IST
പൊൻകുന്നം: എരുമേലി പേട്ടകെട്ടിനെത്തുന്ന ആലങ്ങാട്ടുയോഗത്തിന്റെ രഥഘോഷയാത്രയ്ക്ക് വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകും.
ഇന്നു രാവിലെ ഏഴിന് രാമപുരം പിഷാരുകോവിലിൽ രഥയാത്രയ്ക്ക് ആദ്യ സ്വീകരണം. തുടർന്ന് ഏഴാച്ചേരി കാവിൻപുറം ക്ഷേത്രം, പയപ്പാർ ശാസ്താ ക്ഷേത്രം, ചിറക്കരക്കാവ് ക്ഷേത്രം, പോണാട് ഭഗവതി ക്ഷേത്രം, ളാലം മഹാദേവ ക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, ഇടയാറ്റ് ബാലഗണപതി ക്ഷേത്രം, മീനച്ചിൽ വടക്കേക്കാവ്, പൂവരണി മഹാദേവ ക്ഷേത്രം, പൈക ചാമുണ്ഡേശ്വരി ക്ഷേത്രം, എലിക്കുളം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണമുണ്ട്. വൈകുന്നേരം ആറിന് ഇളങ്ങുളം ധർമശാസ്താക്ഷേത്രത്തിലെ വരവേൽപ്പിന് ശേഷം പാനകപൂജയും അന്നദാനവും നടത്തും.
നാളെ രാവിലെ 6.30ന് ഇളങ്ങുളം മുത്താരമൻകോവിലിൽ ആദ്യ സ്വീകരണം. വൈകുന്നേരം ആറിന് എരുമേലി പേട്ട അമ്പലത്തിൽ പാനകപൂജയും അന്നദാനവും നടത്തും.