അരുവിത്തുറ കോളജിൽ ലിംഗനീതി സെമിനാർ
1493329
Wednesday, January 8, 2025 2:16 AM IST
അരുവിത്തുറ: ലിംഗനീതിയും നിയമപരിരക്ഷയും എന്ന വിഷയത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.
കോളജിലെ ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ കോട്ടയം ലീഗൽ സെൽ സബ് ഇൻസ്പെക്ടർ എം.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ബിജു കുന്നക്കാട്ട് അധ്യക്ഷത വഹിച്ചു. ഫുഡ് സയൻസ് വിഭാഗം അധ്യാപിക അഞ്ജു ജെ. കുറുപ്പ്, വിദ്യാർഥി പ്രതിനിധി ഹന്ന ബിനു ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.