തമ്പലക്കാട് ക്ഷേത്രത്തിൽ ഉത്സവം
1493330
Wednesday, January 8, 2025 2:39 AM IST
തമ്പലക്കാട്: തൃക്കോവില്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 12ന് കൊടിയേറും. 19നാണ് ആറാട്ട്. 12ന് രാവിലെ ഏഴിന് നാരായണീയപാരായണം, വൈകുന്നേരം 5.30ന് കൊടിക്കയര്‍, കൊടിക്കൂറ സമര്‍പ്പണം, 6.30ന് തിരുവാതിരവിളക്ക്, രാത്രി 7.30ന് കൊടിയേറ്റ്, തുടര്‍ന്ന് പുഷ്പാഭിഷേകം, എട്ടിന് മെഗാ തിരുവാതിര. 13നു വൈകുന്നേരം 6.30ന് പുഷ്പാഭിഷേകം, ഏഴിന് നൃത്താര്‍ച്ചന, 7.30ന് ലയതരംഗ്. 14നു വൈകുന്നേരം 6.30ന് പുഷ്പാഭിഷേകം, രാത്രി ഏഴിന് നൃത്തനൃത്യങ്ങള്‍, 7.30ന് ഓട്ടന്തുള്ളല്. 15ന് രാവിലെ എട്ടിന് ശ്രീഭൂതബലി, കലശാഭിഷേകം, ഉച്ചശ്രീബലി, പുഷ്പാഭിഷേകം, 10ന് സര്‍പ്പപൂജ, രാത്രി 7.30ന് കൈകൊട്ടിക്കളി, ഒന്‍പതിന് ഗാനമേള. 16നു രാവിലെ എട്ടിന് ശ്രീഭൂതബലി, ഉച്ചശ്രീബലി, പുഷ്പാഭിഷേകം, വൈകുന്നേരം 6.30ന് പുഷ്പാഭിഷേകം, രാത്രി ഏഴിന് ശാസ്ത്രീയനൃത്തം, 7.30ന് നൃത്തനൃത്യങ്ങള്‍.
17നു രാവിലെ 10.30ന് ഉത്സവബലി, 12ന് ഉത്സവബലിദര്‍ശനം, മഹാപ്രസാദമൂട്ട്, വൈകുന്നേരം 6.30ന് പുഷ്പാഭിഷേകം, രാത്രി 7.30ന് നൃത്തനൃത്യങ്ങള്‍. 18ന് വൈകുന്നേരം നാലിന് കാഴ്ചശ്രീബലി, സേവ, തിരുനടയില്‍ പറ, രാത്രി ഒന്‍പതിന് പള്ളിവേട്ട എഴുന്നള്ളത്ത്, കലാവേദിയില്‍ വൈകുന്നേരം 6.30ന് ഭജന്‍സ്, 8.30ന് കൈകൊട്ടിക്കളിയും ദൃശ്യാവിഷ്കാരവും. 19ന് വൈകുന്നേരം നാലിന് ആറാട്ട് ബലി, തിരുനടയില്‍ പറ, ആറാട്ട് പുറപ്പാട്, കലാവേദിയില്‍ രാത്രി ഏഴിന് മേജര്‍സെറ്റ് കഥകളി.