പാ​ലാ: 32-ാമ​ത് മീ​ന​ച്ചി​ല്‍ ന​ദീ​ത​ട ഹി​ന്ദു മ​ഹാ​സം​ഗ​മം 12ന് ​ആ​രം​ഭി​ക്കും. വെ​ള്ളാ​പ്പാ​ട് ഭ​ഗ​വ​തി ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സം​ഗ​മ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്. സ​ത്‌​സം​ഗ​ങ്ങ​ള്‍, പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, കു​ടും​ബ​സം​ഗ​മം എന്നി​വ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അറി​യി​ച്ചു.

12നു ​വൈ​കു​ന്നേ​രം 4.30ന് ​ചെ​ത്തി​മ​റ്റം പു​തി​യ​കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നു തു​ട​ങ്ങു​ന്ന ശോ​ഭാ​യാ​ത്ര സം​ഗ​മ​വേ​ദി​യി​ല്‍ സ​മാ​പി​ക്കും. ആ​റി​ന് ശ്രീ​രാ​മ​കൃ​ഷ്ണ മ​ഠാ​ധി​പ​തി സ്വാ​മി വീ​ത​സം​ഗാ​ന​ന്ദ മ​ഹാ​രാ​ജ് സം​ഗ​മ പ​താ​ക​യു​യ​ര്‍​ത്തും. 6.30ന് ​പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് സം​ഗ​മ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സേ​വാ​ഭാ​ര​തി​യു​ടെ പു​തി​യ ആം​ബു​ല​ന്‍​സി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് ച​ട​ങ്ങും ഗ​വ​ര്‍​ണ​ര്‍ നി​ര്‍​വ​ഹി​ക്കും. അ​ഡ്വ. രാ​ജേ​ഷ് പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ന്ദ​കി​ഷോ​ര്‍ വി​വേ​കാ​ന​ന്ദ, സ്വാ​മി വീ​ത​സം​ഗാ​ന​ന്ദ മ​ഹാ​രാ​ജ്, ഡോ. ​എ​ന്‍.​കെ. മ​ഹാ​ദേ​വ​ന്‍, കെ.​എ​ന്‍.​ആ​ര്‍. ന​മ്പൂ​തി​രി, അ​ഡ്വ. ജി. ​അ​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

16നു ​വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​പി. ചി​ദം​ബ​ര​നാ​ഥ് സ്മാ​ര​ക വീ​ര​മാ​രു​തി പു​ര​സ്‌​കാ​രം സ്വാ​മി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. നാ​രാ​യ​ണ​ന് സ​മ​ര്‍​പ്പി​ക്കും. സേ​വാ​ഭാ​ര​തി പു​ര​സ്‌​കാ​രം മ​രി​യ​സ​ദ​നം ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് ജോ​സ​ഫി​നും കാ​യി​ക പു​ര​സ്‌​കാ​രം അ​ര്‍​ജു​ന്‍ എം. ​പ​ട്ടേ​രി​ക്കും സ​മ്മാ​നി​ക്കും.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഹി​ന്ദു മ​ഹാ​സം​ഗ​മം ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​എ​ന്‍.​കെ. മ​ഹാ​ദേ​വ​ന്‍, കെ.​എ​ന്‍.​ആ​ര്‍. ന​മ്പൂ​തി​രി,അ​ഡ്വ. രാ​ജേ​ഷ് പ​ല്ലാ​ട്ട്, സി.​കെ. അ​ശോ​ക​ന്‍, ഡോ. ​പി.​സി. ഹ​രി​കൃ​ഷ്ണ​ന്‍, കെ.​കെ. ഗോ​പ​കു​മാ​ര്‍, ടി.​എ ന്‍. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.‌