പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ന​ട​ന്നു​വ​രു​ന്ന അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ പു​രു​ഷ വി​ഭാ​ഗം വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കാ​ലി​ക്ക​ട്ട്, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മു​ക​ള്‍ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ക​ല്‍​ക്ക​ട്ട അ​ട​മാ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് സെ​റ്റു​ക​ള്‍​ക്ക് കീഴട​ക്കി ക്വാ​ര്‍​ട്ട​ര്‍ ബ​ര്‍​ത്ത്
ഉ​റപ്പി​ച്ചു. സ്‌​കോ​ര്‍: 25-5, 25-19, 25-16.

മ​ദ്രാ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി, പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്‌​സി​റ്റി​യെ തോ​ൽ​പ്പി​ച്ചും (സ്‌​കോ​ര്‍: 28-26, 25-18, 17-25, 20-25, 15-12) ഗു​രു​നാ​നാ​ക് ദേ​വ് യൂ​ണി​വേ​ഴ്‌​സി​റ്റി, അ​മൃ​ത്‌​സ​ര്‍ ഭാ​ര​തി വി​ദ്യാ​
പീ​ഠ് പൂ​നയെ കീ​ഴ​ട​ക്കി​യും (സ്‌കോ​ര്‍: 25-20, 25-15, 26-24) ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചു.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് സെ​റ്റു​ക​ള്‍​ക്ക് മ​ഹാ​രാ​ജ ശ്രീ​രാം ച​ന്ദ്ര യൂ​ണി​വേ​ഴ്‌​സി​റ്റി ഒ​ഡീ​ഷ​യെ കീ​ഴ​ട​ക്കി ക്വാ​ര്‍​ട്ട​ര്‍ ബ​ര്‍​ത്ത് ഉ​റ​പ്പി​ച്ചു. സ്‌​കോ​ര്‍ 25-10, 25-07, 25-15. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ എ​സ്ആ​ര്‍​എം യൂ​ണി​വേ​ഴ്‌​സി​റ്റി ചെ​ന്നൈ, ഗു​രു​കു​ല്‍ കാ​ന്‍​ഗ്രി യൂ​ണി​വേ​ഴ്‌​സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക്വാ​ര്‍​ട്ട​ര്‍ ഉ​റ​പ്പാ​ക്കി. സ്‌കോര്‍: 25-16, 25-11, 25-16.

ലീ​ഗ് റൗ​ണ്ടി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി നേ​രി​ട്ടു​ള്ള മൂ​ന്നു സെ​റ്റു​ക​ള്‍​ക്ക് ഭാ​ര​തി വി​ദ്യാ​പീ​ഠ് യൂ​ണി​വേ​ഴ്‌​സി​റ്റി പൂ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി പൂ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യാ​ണ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്.

ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ജി​മ്മി ജോ​ര്‍​ജ് സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ക്കും. ടൂ​ര്‍​ണ​മെ​ന്‍റ് വെള്ളി​യാ​ഴ്ച സ​മാ​പി​ക്കും.