ട്രെയിനില്‍നിന്നു തെറിച്ചുവീണ ശബരിമല തീര്‍ഥാടകനെ കണ്ടെത്തി
1493504
Wednesday, January 8, 2025 6:42 AM IST
കോട്ടയം: യാത്രയ്ക്കിടെ ട്രെയിനില്‍നിന്നു തെറിച്ചു വീണ ശബരിമല തീര്‍ഥാടകനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു കോട്ടയം റെയില്‍വേ പോലീസ്. തിങ്കളാഴ്ച രാത്രി ശബരിമല തീര്‍ഥാടനം കഴിഞ്ഞു വിവേക് എക്സ്പ്രസില്‍ മടങ്ങിയ ആന്ധ്രാപ്രദേശ് സ്വദേശി ലക്ഷ്മണനെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിലുള്ള സ്ഥലത്താണ് ഇയാള്‍ ട്രെയിനില്‍നിന്നു തെറിച്ചു വീണത്. റെയില്‍വേ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണയാളുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി സ്ഥലത്തെത്തിയാണ് ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
കോട്ടയം റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫ്, ആര്‍പിഎഫ് എസ്ഐ സന്തോഷ്, എഎസ്ഐ സന്തോഷ്, ഹെഡ് കോണ്‍സ്റ്റബിള്‍ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് ലക്ഷ്മണനെ ആശുപത്രിയിലെത്തിച്ചത്.