മണിമലക്കാവ് ദേവീക്ഷേത്രത്തിൽ അമ്പലപ്പുഴ സംഘം ഇന്നെത്തും
1493331
Wednesday, January 8, 2025 2:39 AM IST
മണിമല: അമ്പലപ്പുഴ സംഘം ഇന്ന് മണിമലക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തും. രാത്രി ഏഴിന് സംഘത്തെ വരവേൽക്കും. നാളെ രാത്രി ഒന്പതിന് ആഴിപൂജ നടക്കും.
നാളെ രാവിലെ കൂവളത്തറ ശാസ്താവിനു മുന്നിൽ പടുക്കവയ്ക്കൽ ചടങ്ങ് അമ്പലപ്പുഴ സംഘം നടത്തും. തുടർന്ന് വിശേഷാൽ പൂജകൾ. മേൽശാന്തി സുരേഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ കമ്പിളി വിരിക്കൽ, ഭജന. നാളികേര മുറിയിലെ എള്ളുകിഴിയിൽ സമൂഹ പെരിയോൻ കൊതുമ്പുകുട്ടി ആഴിക്ക് തീ പകരുമ്പോൾ സംഘം ആഴിക്കു വലംവയ്ക്കും. ആഴിപൂജയിൽ അർപ്പിക്കുന്ന നിവേദ്യം ഭക്തർക്കു വിളമ്പുന്ന സമൂഹസദ്യ തുടർന്ന് ഉണ്ടായിരിക്കും. ശേഷം പടുക്ക ഇളക്കൽ എന്ന അവസാന ചടങ്ങോടുകൂടി ആഴിപൂജ അവസാനിക്കും.