ടാറിംഗ് തുടങ്ങി; റോഡുകളിൽ ഗതാഗത നിയന്ത്രണം
1493505
Wednesday, January 8, 2025 6:42 AM IST
അതിരമ്പുഴ: യൂണിവേഴ്സിറ്റി-മാന്നാനം റോഡിലും അതിരമ്പുഴ-ഏറ്റുമാനൂർ റോഡിലും ടാറിംഗ് നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
മാന്നാനം ജംഗ്ഷനും എംജി യൂണിവേഴ്സിറ്റിക്കുമിടയിൽ ടാറിംഗ് ഇന്നലെ ആരംഭിച്ചു. പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഈ റോഡിൽ കൂടിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു.
ഇതുവഴി പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ-അമലഗിരി റോഡ് വഴി പോകണം. അതിരമ്പുഴ - ഏറ്റുമാനൂർ റോഡിൽ അതിരമ്പുഴ ജംഗ്ഷനും ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനും ഇടയിൽ ടാറിംഗ് പ്രവൃത്തികൾ നാളെ ആരംഭിക്കും. ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നാളെ മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്.