മു​​ണ്ട​​ക്ക​​യം: കെ​​കെ റോ​​ഡി​​ല്‍ മു​​ണ്ട​​ക്ക​​യം മു​​ത​​ല്‍ പീ​​രു​​മേ​​ട് വ​​രെ എ​​ക്കാ​​ല​​വും അ​​പ​​ക​​ട പാ​​ത​​യാ​​ണ്. ഇ​​ടു​​ക്കി ജി​​ല്ല അ​​തി​​രി​​ടു​​ന്ന മു​​ണ്ട​​ക്ക​​യം വ​​ലി​​യ​പാ​​ലം ക​​ഴി​​ഞ്ഞാ​​ല്‍ മു​​പ്പ​​ത്ത​​ഞ്ചാം മൈ​​ലി​​ല്‍ തു​​ട​​ങ്ങു​​ന്ന ക​​യ​​റ്റം കു​​ട്ടി​​ക്കാ​​നംവ​​രെ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യു​​ള്ള ഭാ​​ഗ​​മാ​​ണ്. ഒ​​രു വ​​ശം അ​​ഗാ​​ധ​​മാ​​യ കൊ​​ക്ക. മ​​റു​​വ​​ശ​​ത്ത് റോ​​ഡ് വെ​​ട്ടി​​യ​​രി​​ഞ്ഞ ക​​രി​​ങ്ക​​ല്‍ ഭി​​ത്തി.

പെ​​രു​​വ​​ന്താ​​നം മു​​ത​​ല്‍ വ​​ണ്ടി​​പ്പെ​​രി​​യാ​​ര്‍ വ​​രെ വാ​​ഹ​​ന​​ത്തി​ന്‍റെ മു​​ന്‍ കാ​​ഴ്ച മ​​റ​​യ്ക്കു​​ന്ന കോ​​ട​​മ​​ഞ്ഞ് പൊ​​തി​​യും. മ​​ഴ​​ക്കാ​​ല​​ത്ത് റോ​​ഡി​​ല്‍ വഴു​​ക്ക​​ലു​​മു​​ണ്ടാ​​കും. പ​​ല​​പ്പോ​​ഴാ​​യി കെ​​കെ റോ​​ഡി​​നു വീ​​തി കൂ​​ട്ടി ബാ​​രി​​ക്കേ​​ഡു​​ക​​ള്‍ സ്ഥാ​​പി​​ച്ച് സി​​ഗ്ന​​ല്‍ ലൈ​​റ്റു​​ക​​ള്‍ വ​​ച്ചെ​​ങ്കി​​ലും ഇ​​തു​​വ​​ഴി വാ​​ഹ​​ന​​മോ​​ടി​​ക്കു​​ക ദു​​ഷ്‌​​ക​​ര​​മാ​​ണ്.കൊ​​ടു​​വ​​ള​​വു​​ക​​ളി​​ല്‍ പ​​ല​​പ്പോ​​ഴും ര​​ണ്ടു ഹെ​​വി വാ​​ഹ​​ന​​ങ്ങ​​ള്‍ ക​​ട​​ന്നു​​പോ​​വു​​ക പ്ര​യാ​സ​​മാ​​ണ്.

കു​​ട്ടി​​ക്കാ​​ന​​ത്തു​​നി​​ന്നു​​ള്ള തി​​രി​​ച്ചി​​റ​​ക്ക​​മാ​​ണ് ഏ​​റ്റ​​വും ക​​ഠി​​നം. വാ​​ഹ​​ന​​ത്തി​​ന്‍റെ നി​​യ​​ന്ത്ര​​ണം വി​​ട്ടാ​​ല്‍ ഒ​​രു വ​​ശ​​ത്തെ ഭീ​​മ​​മാ​​യ കൊ​​ക്ക​​യി​​ല്‍ പ​​തി​​ക്കും.

ചെ​​റു​​തും വ​​ലു​​തു​​മാ​​യി നി​​ര​​വ​​ധി അ​​പ​​ക​​ട​​ങ്ങ​​ളി​​ല്‍ ഒ​​ട്ടേ​​റെ പേ​​രു​​ടെ ജീ​​വ​​നെ​​ടു​​ത്ത നി​​ര​​വ​​ധി കൊ​​ക്ക​​ക​​ളാ​​ണ് ഈ ​​മേ​​ഖ​​ല​​യി​​ലു​​ള്ള​​ത്. കൊ​​ല്ലം-​തേ​​നി ദേ​​ശീ​​യ​പാ​​ത​​യു​​ടെ ഭാ​​ഗ​​മാ​​യ ഈ ​​ഭാ​​ഗ​​ത്ത് ഗ​​താ​​ഗ​​തം ഓ​​രോ വ​​ര്‍​ഷ​​വും വ​​ര്‍​ധി​​ക്കു​​ക​​യാ​​ണ്. ശ​​ബ​​രി​​മ​​ല സീ​​സ​​ണി​​ല്‍ അ​​നി​​യ​​ന്ത്രി​​ത​​മാ​​യ തി​​ര​​ക്കാ​​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ബ്രേ​​ക്ക് ന​​ഷ്ട​​മാ​​യി; പി​​ന്നെ​​യൊ​​ന്നും ചെ​​യ്യാ​​നാ​​യി​​ല്ല

മു​​ണ്ട​​ക്ക​​യം: ര​​ണ്ട് ഡ്രൈ​​വ​​ര്‍​മാ​​രാ​​ണ് ഇ​​ന്ന​​ലെ പു​​ല്ലു​​പാ​​റ​​യി​​ല്‍ അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. കു​​ട്ടി​​ക്കാ​​നം വ​​ള​​വ് ഇ​​റ​​ങ്ങി​​യ​​പ്പോ​​ള്‍​ത്ത​​ന്നെ ബ്രേ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ടു​​വെ​​ന്ന് ഡ്രൈ​​വ​​ര്‍ രാ​​ജീ​​വ് കു​​മാ​​ര്‍ പ​​റ​​ഞ്ഞു. വൈ​​കാ​​തെ രാ​​ജീ​​വ് കു​​മാ​​ര്‍ സ​​മീ​​പ​​ത്തെ സീ​​റ്റി​​ലി​​രു​​ന്ന ഡി​​ക്‌​​സ​​നെ അ​​റി​​യി​​ച്ചെ​​ങ്കി​​ലും ബ​​സി​​ന്‍റെ നി​​യ​​ന്ത്ര​​ണം അ​​പ്പോ​​ഴേ​​ക്കും ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു.

ബ​​സ് കൊ​​ക്ക​​യി​​ല്ലാ​​ത്ത വ​​ശ​​ത്ത് ഇ​​ടി​​പ്പി​​ച്ചു​​നി​​ര്‍​ത്താ​​നു​​ള്ള ശ്ര​​മം ഫ​​ല​​വ​​ത്താ​​യി​​ല്ല. ബ്രേ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യും സീ​​റ്റു​​ക​​ളു​​ടെ ക​​മ്പി​​ക​​ളി​​ല്‍ പി​​ടി​​ച്ചി​​രി​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശം ന​​ല്‍​കു​​ക​​യും ചെ​​യ്തു. ആ​​ഘാ​​തം കു​​റ​​യ്ക്കാ​​ന്‍ ഹാ​​ന്‍​ഡ് ബ്രേ​​ക്ക് ചെ​​യ്ത് വേ​​ഗം നി​​യ​​ന്ത്രി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ക്രാ​​ഷ് ബാ​​രി​​യ​​റി​​ല്‍ ഇ​​ടി​​ച്ച് കു​​ഴി​​യി​​ലേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു.

കു​​ഴി​​യി​​ലെ മ​​ര​​ങ്ങ​​ളി​​ല്‍ ത​​ട്ടി ബ​​സ് നി​​ന്നി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ 600 അ​​ടി താ​​ഴ്ച​​യി​​ലേ​​ക്ക് പ​​തി​​ക്കു​​മാ​​യി​​രു​​ന്നു. ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ന സീ​​സ​​ണു മു​​ന്നോ​​ടി​​യാ​​യി ഈ​​യി​​ടെ​​യാ​​ണ് ക്രാ​​ഷ് ബാ​​രി​​യ​​ര്‍ ബ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

ക്രാ​​ഷ് ബാ​​രി​​യ​​റി​​ല്‍ ഇ​​ടി​​ച്ച് ആ​​ഘാ​​തം കു​​റ​​ഞ്ഞ​​തും ബ​​സ് കൊ​​ക്ക​​യി​​ലേ​​ക്ക് പ​​തി​​ക്കാ​​തി​​രി​​ക്കാ​​ന്‍ കാ​​ര​​ണ​​മാ​​യി.